This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോണ്‍ പ്രകീര്‍ണനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയോണ്‍ പ്രകീര്‍ണനം

Ion Scattering

ഭൗതികപദാര്‍ഥങ്ങളുടെ അണുക്കള്‍, തന്മാത്രകള്‍, അയോണുകള്‍ എന്നിവയെപ്പറ്റിയും അവ ഉള്‍പ്പെടുന്ന കണികകള്‍ തമ്മിലുള്ള ബലങ്ങളെ(forces)പ്പറ്റിയും മനസ്സിലാക്കാന്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഭൌതിക പ്രതിഭാസം. തന്മാത്രകള്‍ തമ്മിലുള്ള ബലങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനു പുറമേ ഉയര്‍ന്ന താപനിലയില്‍ വര്‍ത്തിക്കുന്ന വാതകങ്ങളുടെ ഗുണവിശേഷങ്ങള്‍ കണക്കാക്കുന്നതിനും (വാതകങ്ങള്‍ ചൂടാക്കാതെ തന്നെ) പ്രകീര്‍ണന പഠനം സഹായകമാണ്.

പ്രകീര്‍ണനം ഇലാസ്തിക (elastic) മോ അനിലാസ്തിക (inelastic) മോ ആകാം; കണികകളുടെ ഗതികോര്‍ജം കുറവായിരിക്കുമ്പോള്‍ അത് ഇലാസ്തികമായിരിക്കും; ഉയര്‍ന്ന ഊര്‍ജത്തിലാകുമ്പോള്‍ അനിലാസ്തികവും. പൊതുവായി പരീക്ഷണത്തിനുപയോഗിക്കുന്ന ഉപകരണത്തിന്റെ മാതൃക ചിത്രത്തില്‍ കൊടുത്തിരിക്കുന്നു. A എന്ന അയോണ്‍ സ്രോതസ്സില്‍നിന്നുള്ള അയോണുകള്‍ F എന്ന ഫോക്കസന (focussing) സംവിധാനത്തിലൂടെ കടന്ന് ഒരു കാന്തികമണ്ഡലമായ M-ല്‍ പ്രവേശിക്കുന്നു. കാന്തികബല വ്യതിയാനംകൊണ്ട് നിശ്ചിത വേഗമുള്ള അയോണുകളെ മാത്രം വേര്‍തിരിച്ച് വീണ്ടും കേന്ദ്രീകരിച്ച് C എന്ന ചേംബറില്‍ സമാന്തരണം (collimation) നടത്തുന്നു. അവിടെനിന്നു പ്രവേശിക്കുന്നത് പ്രകീര്‍ണനമുണ്ടാക്കുന്ന വാതകം നിറച്ച S എന്ന അറയിലേക്കാണ്. പ്രകീര്‍ണനവിധേയമായ അയോണുകളുടെ നിദര്‍ശകം (detector) ആണ് D. വ്യത്യസ്തമായ അയോണ്‍ ഊര്‍ജങ്ങളിലും കോണങ്ങളിലും വികിരണം സംഭവിക്കുന്ന അയോണുകളുടെ തോതാണ് പരീക്ഷണങ്ങളില്‍ നിരീക്ഷിക്കപ്പെടുന്നത്; അഥവാ, പ്രകീര്‍ണനത്തിന്റെ പരിച്ഛേദം (cross section). വാതകതന്മാത്രകളുടെ സ്ഥാനികോര്‍ജഫലനങ്ങള്‍ (potential energy functions) നിരീക്ഷണങ്ങളില്‍നിന്നു ഗണിച്ചെടുക്കാവുന്നതാണ്. ഉദാ. ഹൈഡ്രജന്‍ അയോണ്‍-ഹീലിയം (H+ - He) പ്രകീര്‍ണനത്തില്‍, 0.89-2.22 A° മേഖലയില്‍ സ്ഥാനികോര്‍ജ ഫലനം 177 exp (-r0.301) ആണ്. നോ: അയോണ്‍; അയോണ്‍ വിനിമയം; അയോണിക ക്രിസ്റ്റല്‍; അയോണീകാരിവികിരണം

(ഡോ. സി.പി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍